ബോളിംഗില്‍ മാത്രമല്ലെടാ…ബാറ്റിംഗിലും ഉണ്ടൊടാ പിടി…; പത്താമനായി ഇറങ്ങി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനം

മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് അളന്ന ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ ഇതൊന്ന് കാണണം. തടി കൂടിയെന്നും കുറച്ചാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ പേസര്‍ ബോളറെ ആക്ഷേപിച്ചവര്‍ക്ക് ഇന്ന് നടന്ന മുഷ്താഖ് അലി ട്രോഫിയിലെ ബംഗാള്‍ – ചണ്ഡീഗണ്ഡ് ക്വാര്‍ട്ടര്‍ മത്സരം ഒരു വലിയ പാഠം തന്നെയാണ്. ബംഗാളിന്റെ പേസറും ഇന്ത്യന്‍ താരവുമായ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
പത്താമനായി ഇറങ്ങിയ മുഹമ്മദ് ഷമി അടിച്ചെടുത്തത് 32 റണ്‍സ്. അതും വെറും 17 പന്തില്‍ നിന്ന്. മൂന്ന് ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ സംഭാവന. ഒറ്റ റണ്‍സ് കൂടെയുണ്ടെങ്കില്‍ ടീമിന്റെ ടോപ് സ്‌കോററുമാകുമായിരുന്നും ഷമി.
മധ്യ നിര തകര്‍ന്നതോടെ മോശം സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ബംഗാളിനെ കരക്കെത്തിച്ചത് മുഹമ്മദ് ഷമിയെന്ന വാലറ്റത്തെ കപ്പിത്താനായിരുന്നു. 25 പന്തില്‍ നിന്ന് ഓപ്പണര്‍
കരന്‍ ലാല്‍ എടുത്ത 3 റണ്‍സാണ് ഷമി കഴിഞ്ഞാല്‍ ടീമിന്റെ പ്രധാന സംഭവാന.
ഷമി കൂടെ തിളങ്ങിയ മത്സരത്തില്‍ ടീം ബംഗാള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചണ്ഡീഗണ്ഡിന്റെ ഇന്നിംഗ്‌സ് 156 റണ്‍സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവസാനിച്ചു. വെറും മൂന്ന് റണ്ണിന്റെ വിജയം നേടിയ ബംഗാള്‍ അക്ഷരാര്‍ദത്തില്‍ കടപ്പെട്ടത് ഷമിയോടായിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി താരം ഒരു വിക്കറ്റും നേടി. നാല് വിക്കറ്റ് നേടിയ സയാന്‍ഘോഷാണ് മാന്‍ ഓഫ്ദി മാച്ച്.
The post ബോളിംഗില്‍ മാത്രമല്ലെടാ…ബാറ്റിംഗിലും ഉണ്ടൊടാ പിടി…; പത്താമനായി ഇറങ്ങി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനം appeared first on Metro Journal Online.