Sports

ലോട്ടറി വാങ്ങി സമയം കളയേണ്ട; മക്കളെ ചെസ് പഠിപ്പിച്ച് കോടികള്‍ സമ്പാദിക്കൂ

മറ്റ് കായിക പരിശീലനത്തെ പോലെ കൂടുതല്‍ മുതല്‍ മുടക്കോ വില കൂടിയ സാധന സാമിഗ്രികളോ വേണ്ടതില്ലാത്ത ഇനമാണ് ചെസ്. ബുദ്ധി കൂര്‍മതയും ക്ഷമയും ശാന്തതയും മാത്രം ആവശ്യമുള്ള ഈ സ്‌പോര്‍ട്‌സ് ഇവന്റിന് കഴിവ് തെളിയിച്ചാല്‍ ലഭിക്കുന്ന പ്രതിഫലം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസിന്റെ ലോക കിരീടം നേടിയ ഗുകേഷിന്റെ പ്രതിഫല വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുകയാണ്.

ചെസിന്റെ ലോക ചാമ്പ്യന്‍ഷിപ്പിനായി സംഘാടകര്‍ നല്‍കിയത് വമ്പന്‍ ക്യാഷ് പ്രൈസാണ്.

ആകെ 2.5 മില്യണ്‍ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യന്‍ഷിപ്പിലൂടെ നല്‍കിയത്്. അതായത് ഇന്ത്യന്‍ രൂപ 21.20 കോടി രൂപയോളം. ആകെ 14 ഗെയിമുകളാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുണ്ടാകുക. ഇതില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് 1.69 കോടിയോളം ലഭിക്കും. ഏതെങ്കിലും ഒരു മത്സരാര്‍ത്ഥി എല്ലാ ഗെയിമും വിജയിക്കുകയാണെങ്കില്‍ സമ്മാനത്തുകയുടെ സിംഹഭാഗവും അദ്ദേഹത്തിനായിരിക്കും ലഭിക്കുക.

ഗുകേഷിന് എത്രകിട്ടും

ചൈനീസ് താരത്തെ തറപറ്റിച്ച് ലോക ചെസ് കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ തമിഴ്‌നാടിന്റെ പുത്രന്‍ ഡി ഗുകേഷിന് എത്ര കിട്ടുമെന്നല്ലേ.

മൂന്ന് വിജയം കരസ്ഥമാക്കിയ ഗുകേഷിന് 5.07 കോടി രൂപയും രണ്ട് ജയം നേടിയ ചൈനീസ് മത്സരാര്‍ത്ഥിക്ക് 3.38 കോടി രൂപയും ലഭിക്കും. ബാക്കി വരുന്ന 12.75 കോടി രൂപ രണ്ടുപേര്‍ക്കും തുല്യമായി വീതിച്ച് നല്‍കും. ഈ കണക്കുകള്‍ പ്രകാരം ഏതാണ്ട് 11.45 കോടി രൂപയാണ് (1.35 മില്യണ്‍ യുഎസ് ഡോളര്‍) ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ഗുകേഷിന് ലഭിക്കുക. അവസാന നിമിഷം വരെ ശക്തമായി പോരാടിയ ഡിങ് ലിറന് 1.15 മില്യണ്‍ യുഎസ് ഡോളര്‍, അതായത് 9.75 കോടിയോളം ഇന്ത്യന്‍ രൂപയും ലഭിക്കും.

The post ലോട്ടറി വാങ്ങി സമയം കളയേണ്ട; മക്കളെ ചെസ് പഠിപ്പിച്ച് കോടികള്‍ സമ്പാദിക്കൂ appeared first on Metro Journal Online.

See also  ഇന്ത്യക്ക് കിരീടം; ലോകകപ്പിന് നേരിട്ട് യോഗ്യത നേടി

Related Articles

Back to top button