Sports

ലോക ചെസ് ചാമ്പ്യൻ ഗുകേഷ് നാട്ടിൽ തിരിച്ചെത്തി; ചെന്നൈയിൽ വൻ സ്വീകരണം

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ചെന്നൈയിൽ വൻ സ്വീകരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ നാട്ടിലെത്തിയ ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ അധികൃതരും ആരാധകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത്

സായ് അധികൃതരും വേലമ്മാൾ സ്‌കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്ക നൽകി സ്വീകരിച്ചു. സിംഗപ്പുരിൽ നടന്ന 2024 ലോക ചാമ്പ്യൻഷിപ്പിൽ ഡിങ് ലിറനെ അവസാന ഗെയിമിൽ കീഴടക്കിയാണ് ഗുകേഷ് ലോക ചാമ്പ്യൻ പട്ടം നേടിയത്.

14 ഗെയിമുകളുള്ള ചാമ്പ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്‌കോർ നില തുല്യമായിരുന്നു. അവസാന ഗെയിമിലെ ജയത്തോടെയാണ് ഗുകേഷ് ചാമ്പ്യനായത്.

See also  295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

Related Articles

Back to top button