Kerala

കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

റോഡുവിള സ്വദേശി മുഹമ്മദ് അലി, കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ഓയൂരിൽ പയ്യക്കോട് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.

ഇവർക്കൊപ്പമുണ്ടായിരുന്ന അഹ്‌സലിനാണ് പരുക്കേറ്റത്. അഹ്‌സൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

The post കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു appeared first on Metro Journal Online.

See also  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബസ് ജീവനക്കാരൻ പിടിയിൽ

Related Articles

Back to top button