Local

ഈദ് സപ്ലിമെൻറ് പ്രകാശനം ചെയ്തു

അരീക്കോട് : അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീൻ സുല്ലമുസ്സലാം 80-ാം വാർഷികത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഈദ് സപ്ലിമെൻ്റ് ജനാബ്‌ പിവി അബ്ദുൽ വഹാബ് എം.പി പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പ്രവർത്തനങ്ങൾക്ക് ശാഹി മുഹമ്മദ് അഷ്റഫ് (ഒമാൻ) മുഖ്യ രക്ഷാധികാരിയായും വി.കെ.സകരിയ്യ (ദുബൈ) ചെയർമാനായും പ്രൊഫ. എൻ.വി.അബ്ദുറഹ് മാൻ ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. 2024 ഡിസംബർ വരെ നീളുന്ന വാർഷികാഘോഷങ്ങളുടെ ഭാഗമായി
ഒരു വർഷക്കാലത്തിനിടക്ക്‌ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിനു കീഴിലും സ്ഥാപനങ്ങൾക്ക്‌ കീഴിലും വൈവിദ്ധ്യങ്ങളായ പരിപാടികൾക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.

See also  അണ്ടർ 14 ക്രിക്കറ്റ് പരിശീലന ക്യാമ്പ് തുടങ്ങി

Related Articles

Back to top button