Kerala

ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയൻ; കെഎസ്ആർടിസി നന്നാകരുതെന്നാണ് ഇവരുടെ ആഗ്രഹം: ഗണേഷ് കുമാർ

കെഎസ്ആർടിസി കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവർക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് ആണെന്ന് മന്ത്രി ആരോപിച്ചു. 

നടപടി നേരിട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണ്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വെക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണ്. കെഎസ്ആർടിസി നന്നാകരുതെന്നാണ് ഇവരുടെ ആഗ്രഹം. 

കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു എന്നും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
 

See also  മലപ്പുറം വള്ളുവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

Related Articles

Back to top button