Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ബില്ലിനെ കോൺഗ്രസ് പാർലമെന്റിൽ ശക്തമായി എതിർക്കും. നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കെസി വേണുഗോപാൽ ആരോപിച്ചു

കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖാർഗെയും ഇതിനെതിരെ രംഗത്തുവന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമാണ്. രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. ഇതൊന്നും നടപ്പാകാൻ പോകുന്നില്ലെന്നും ഖാർഗെ പറഞ്ഞു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശക്ക് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

See also  എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് സിപിഎം പ്രവർത്തകർ; സണ്ണി ജോസഫിനെ പരിപാടിക്കിടെ ഇറക്കിവിട്ടു

Related Articles

Back to top button