World

തുർക്കിയിലും ഗ്രീസിലും കാട്ടുതീ വ്യാപകമാകുന്നു; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

തുർക്കിയിലും ഗ്രീസിലും കാട്ടുതീയെ തുടർന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാന മേഖലകളിലാണ് കാട്ടുതീ പടരുന്നത്. തുർക്കിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കാട്ടുതീ രൂക്ഷമായത്.

തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസായി. തുർക്കിയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറൻ പ്രവിശ്യകകളായ ഇസ്മിർ, ബിലെസിക് എന്നിവയെ ദുരന്തമേഖലകളായി സർക്കാർ പ്രഖ്യാപിച്ചു

ഗ്രീസിൽ ശക്തമായ കാറ്റുള്ളതാണ് തീ പടരാൻ കാരണം. തീയണയക്കുന്നതിനായി അഗ്നിശമനാ വിഭാഗങ്ങൾ ശ്രമം തുടരുകയാണ്. യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തോട് അഗ്നിശമന വിമാനങ്ങളും ഗ്രീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

See also  ഇറാൻ മിസൈൽ ആക്രമണം: ഒരു സ്ത്രീ മരിച്ചു; തെഹ്‌റാൻ വിമാനത്താവളം ഇസ്രയേൽ ആക്രമിച്ചെന്ന് റിപ്പോർട്ട്

Related Articles

Back to top button