ബുഖാരി വാർഷിക സമ്മേളനം: സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു

കാവനൂർ: ബുഖാരി 35-ാം വാർഷിക സനദ്‌ദാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സോണൽ കോൺഫറൻസ് സംഘടിപ്പിച്ചു. കോൺഫറൻസ് എസ്. വൈ. എസ് അരീക്കോട് സോൺ പ്രസിഡന്റ് അബൂബക്കർ സഖാഫി മാതക്കോട് ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മഞ്ചേരി മേഖല പ്രസിഡന്റ് കെ. സി അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ് കോഴിക്കോട് ജില്ല സെക്രട്ടറി സി. കെ റാശിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ, പി. കെ സി തുറാബ് തങ്ങൾ, കെ. കെ അബൂബക്കർ ഫൈസി, അബ്ദുല്ല സഖാഫി കാവനൂർ, സൈഫുദീൻ വടക്കുംമുറി, അസീസ് മാസ്റ്റർ സംബന്ധിച്ചു.
ബുഖാരി സമ്മേളന പ്രചാരണാർത്ഥം മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ 20 സോൺ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കോൺഫറൻസുകളുടെ ഭാഗമായാണ് അരീക്കോട് സോണിലും കോൺഫറൻസ് നടന്നത്.
ബുഖാരി 35-ാം വാർഷിക സനദ്ദാന സമ്മേളനം ഈ മാസം 12, 13, 14 തീയതികളിൽ ബുഖാരി കാമ്പസിൽ നടക്കും.