Education

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയെ മതിയാകൂ; കടുത്ത നിലപാടുമായി സിപിഐ

എഡിജിപി അജിത് കുമാർ വിഷയത്തിൽ കടുത്ത നിലപാടുമായി സിപിഐ. ആർഎസ്എസ് ബന്ധമുള്ള എഡിജിപി എംആർ അജിത് കുമാറിനെ മാറ്റിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല.

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. നിലപാടിൽ നിന്നും വ്യതിചലിക്കരുത്. സിപിഎം പ്രവർത്തകരുടെ കൊലയാളി മുദ്രവാക്യത്തെയും സിപിഐ വിമർശിച്ചു. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

The post ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയെ മതിയാകൂ; കടുത്ത നിലപാടുമായി സിപിഐ appeared first on Metro Journal Online.

See also  ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി മുദ്ര വെച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറി

Related Articles

Back to top button