Sports

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. 26ന് 2 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് 9 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 79 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിനുള്ളത്. പകുതി ദിവസം ബാക്കി നിൽക്കെ ഇന്ത്യ വിജയത്തിലേക്ക് തന്നെയാണ് പന്തെറിയുന്നത്.

സമനില പിടിക്കാനായി അവസാന ദിനം ക്രീസിലെത്തിയ ബംഗ്ലാദേശിനെ അശ്വിനാണ് ആദ്യം തകർത്ത് തുടങ്ങിയത്. മൊമിനുൽ ഹഖ് രണ്ട് റൺസുമായി വീണു. ഷാന്റോയും ഷദ്മാൻ ഇസ്ലാമും ചേർന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ 91 വരെ എത്തിച്ചെങ്കിലും ഷാന്റോയെ ജഡേജ പുറത്താക്കി. പിന്നീട് ബംഗ്ലാദേശിന്റെ കൂട്ട തകർച്ചയാണ് കണ്ടത്

ഷാന്റോ 19 റൺസെടുത്തു. ഷദ്മാൻ 50 റൺസിന് വീണു. ലിറ്റൺ ദാസ് ഒരു റൺസിനും ഹസൻ മഹ്മൂദ് നാല് റൺസിനും പുറത്തായി. ഷാകിബുൽ ഹസനും താജുൽ ഇസ്ലാമും പൂജ്യത്തിന് പുറത്തായി. 29 റൺസെടുത്ത മുഷ്ഫിഖർ റഹീമും ഖലീൽ അഹമ്മദുമാണ് നിലവിൽ ക്രീസിൽ

ഇന്ത്യക്കായി അശ്വിനും ജഡേജയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര രണ്ടും ആകാശ് ദീപ് ഒരു വിക്കറ്റുമെടുത്തു

See also  കാലാവസ്ഥാ പ്രശ്നങ്ങൾ: ക്ലബ് ലോകകപ്പ് ആതിഥേയർക്കെതിരെ രൂക്ഷ വിമർശനവുമായി ചെൽസി പരിശീലകൻ എൻസോ മാരെസ്ക

Related Articles

Back to top button