Sports

കര്‍ണാടകക്ക് വേണ്ടി മലയാളി താരത്തിന്റെ മിന്നും പ്രകടനം; ബറോഡയെ അട്ടിമറിച്ച് സെമിയിലെത്തി

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ബറോഡക്കെതിരെ മിന്നും വിജയം നേടി കര്‍ണാടക. മലയാളിയായ ദേവ്ദത്ത് പടിക്കലിന്റെ വിസ്മയകരമായ സെഞ്ച്വറിയില്‍ 102 (99 പന്തില്‍) ടീം കര്‍ണാടക വിജയം കൊയ്യുകയായിരുന്നു.

അവസാന പന്ത് വരെ ആവേശം ഉറ്റിനിന്ന മത്സരത്തില്‍ കര്‍ണാടകയുടെ വിജയം അഞ്ച് റണ്‍സിനാണ്. ദേവ്ദത്ത് പടിക്കലിന്റെയും കെ വി അനീശ് 52 റണ്‍സിന്റെയും ബലത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എടുത്ത കര്‍ണാടകയെ എളുപ്പത്തില്‍ പരാജയപ്പെടുത്താമെന്നാണ് കരുത്തരായ ബറോഡ കരുതിയിരുന്നത്. എന്നാല്‍, ബറോഡയുടെ ബാറ്റിംഗ് നിര കര്‍ണാടകന്‍ ബൗളര്‍മാരുടെ തീക്കാറ്റില്‍ വിയര്‍ക്കുകയായിരുന്നു. പടിക്കലിനെ പോലെ ശശ്വാന്ത് റാവത്ത് 1041 റണ്‍സും അതിത് ഷെത് 56 റണ്‍സുമെടുത്തെങ്കിലും കാര്യമുണ്ടായില്ല. ഒരു ബോള്‍ ബാക്കി നില്‍ക്കെ കര്‍ണാടക ബറോഡയുടെ മുഴുവന്‍ വിക്കറ്റുകളും കൊയ്തു. കര്‍ണാടകയുടെ നാല് ബോളര്‍മാര്‍ രണ്ട് വിക്കറ്റ് വീതം നേടി. രണ്ട് പേരെ റണ്‍ ഔട്ടിലൂടെ പുറത്താക്കുകയും ചെയ്തു.

രണ്ട് ബോള്‍ ബാക്കി നില്‍ക്കെ ടീമിന്റെ വിജയലക്ഷം ഏഴ് റണ്‍സായിരുന്നു. രണ്ടാം റണ്‍സിന് വേണ്ടിയുള്ള ഓട്ടത്തില്‍ 20 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഭാര്‍ഗവ് ഭട്ട് റണ്‍ ഔട്ട് ആയതാണ് ബറോഡയുടെ പരാജയം ഉറപ്പായത്.

See also  ഇവര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാനറിയാത്ത ഐ പി എല്ലില്‍ മാത്രം കളിക്കുന്നവര്‍

Related Articles

Back to top button