Education

ബിപിഎൽ കമ്പനി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി ഗോപാലൻ നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ അന്തരിച്ചു. 95 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിൽ വെച്ചാണ് അന്ത്യം. വാർധ്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു

മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇലക്ട്രോണിക്‌സ് രംഗത്ത് ഒരുകാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡ് ആയിരുന്നു ബിപിഎൽ. ബിപിഎൽ എന്ന ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ചായിരുന്നു കമ്പനി ആരംഭിച്ചത്. ബംഗളൂരുവിലാണ് ആസ്ഥാനം

ടിപി ഗോപാലൻ നമ്പ്യാരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുതുതായി വ്യവസായ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകൾക്ക് വലിയ പ്രചോദനമായിരുന്നു അദ്ദേഹത്തിന്റെ സംരംഭങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The post ബിപിഎൽ കമ്പനി സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടിപി ഗോപാലൻ നമ്പ്യാർ അന്തരിച്ചു appeared first on Metro Journal Online.

See also  എന്നും നിനക്കായ്: ഭാഗം 17

Related Articles

Back to top button