Sports

വിജയ് ഹസാരെ വിദര്‍ഭ ഫൈനലില്‍; ഇനി മലയാളികള്‍ നേര്‍ക്കുനേര്‍

വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി വിദര്‍ഭ ഫൈനലില്‍. 69 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായാണ് വിദര്‍ഭ കലാശപോരിന് ഇറങ്ങുന്നത്. കര്‍ണാടകയുമായി ശനിയാഴ്ചയാണ് ഫൈനല്‍ നടക്കുന്നത്.

ഫൈനല്‍ പോരിനിറങ്ങുന്ന ഇരുടീമുകളിലും മലയാളി സാന്നിധ്യം ഉണ്ടെന്നതാണ് കൗതുകകരമായ കാര്യം. കേരളാ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും വിദര്‍ഭയുടെ ക്യാപ്റ്റന്‍ കരുണ്‍ നായരും കര്‍ണാടകയുടെ ഓപണര്‍ ദേവ്ദത്ത് പടിക്കലും മലയാളികളാണ്. ഇരുവരും മികച്ച ഫോമിലാണ്.

കരുണ്‍ നായരുടെ മികച്ച ഇന്നിംഗ്‌സിലാണ് വിദര്‍ഭ ഇന്നത്തെ മത്സരത്തില്‍ 380 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. പുറത്താകാതെ 88 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചെടുത്തത്.

മികച്ച ഫൈനലാകും ശനിയാഴ്ച നടക്കുകയെന്ന് ബി സി സി ഐ വൃത്തങ്ങള്‍ പറഞ്ഞു.

See also  എജ്ജാതി ബാറ്റിംഗ്; ഫോറും സിക്‌സും മാത്രമായി 80 റണ്‍സ്; വിസ്മയം തീര്‍ത്ത് ശ്രേയസ് അയ്യര്‍

Related Articles

Back to top button