National

മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി

മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചിറാപുഞ്ചിയിൽ മെയ് 23 മുതലാണ് ഇവരെ കാണാതായത്. ഇതിൽ രാജാ രഘുവംശിയുടെ മൃതദേഹം ലഭിച്ചു. ഭാര്യ സോനത്തിനായി തെരച്ചിൽ തുടരുകയാണ്

മരണസമയവും മറ്റ് വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ വ്യക്തമാകൂ. സോനത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ട്രാൻസ്‌പോർട്ട് ബിസിനസ് നടത്തുന്ന കുടുംബവമാണ് രാജാ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം

ദമ്പതികളെ തട്ടിക്കൊണ്ടു പോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ നേരത്തെ ആരോപിച്ചത്.

The post മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.

See also  സൈന്യത്തിന് പിന്തുണയേകാനായി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും; ചുമതല കരസേന മേധാവിക്ക് നൽകി കേന്ദ്രം

Related Articles

Back to top button