Sports

ഇന്ന് ഇന്ത്യക്ക് ജയിച്ചാല്‍ മാത്രം പോരാ; സഞ്ജു എന്തേലുമൊക്കെ ചെയ്യണം

ജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം. ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ശക്തമായ യുവ നിര ഇംഗ്ലണ്ടിനെതിരായ രണ്ട് ടി20യിലും മിന്നും വിജയം കരസ്ഥമാക്കി തോല്‍വികളുടെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്ന കോലിയും രോഹിത്തും അടക്കമുള്ള സീനിയര്‍ താരങ്ങളെ വെല്ലുവിളിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പരിഗണിക്കാത്തതിന് കണക്ക് ചോദിക്കുകയാണ് ഓരോ താരങ്ങളും.

ഇന്ന് ഏഴ് മണിക്കാണ് മൂന്നാം ടി20 മത്സരം നടക്കുന്നത്. എല്ലാ ഇന്ത്യന്‍ താരങ്ങളും ഏറെ ആത്മവിശ്വാസത്തോടെ ഗ്രൗണ്ടിലേക്കിറങ്ങുമ്പോള്‍ സമ്മര്‍ദത്തോട് കൂടി കളത്തിലിറങ്ങാനിരിക്കുന്നത് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ മാത്രമായിരിക്കും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തന്നെ പരിഗണിക്കാത്തതിന് സഞ്ജുവിന് മാത്രം കണക്കുചോദിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ മുന്നേറ്റം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗ് തുടക്കം നടത്തിയെങ്കിലും ആര്‍ച്ചറിന്റെ ബോളില്‍ പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തിലും ഘാതകന്‍ ആര്‍ച്ചര്‍ തന്നെ. എല്ലാവരും തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മറുപടി കൊടുക്കുമ്പോള്‍ സഞ്ജു സാംസണ്‍ മാത്രം ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആരാധകര്‍ക്ക് സങ്കടവുമുണ്ട്. ഏതായാലും ഇന്നത്തെ മത്സരത്തില്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

ഇന്ന് വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. എന്നാല്‍, നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ശക്തമായ മുന്നേറ്റവും ന്യൂനതകള്‍ കവച്ചുവെച്ചുകൊണ്ടുള്ള പ്രകടനങ്ങളുമായിരിക്കും ഇംഗ്ലണ്ട താരങ്ങള്‍ പുറത്തെടുക്കുക.

See also  ഇംഗ്ലണ്ടിനെതിരെ ബോളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ - Metro Journal Online

Related Articles

Back to top button