Sports

രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്ന കോലിയെയും രാഹുലിനെയും പരിഹസിച്ച് സുനില്‍ ഗവാസ്‌കര്‍

നിരന്തരം ഫോം ഔട്ടായതോടെയാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളെ കളി പഠിപ്പിക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങളോടെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ മഹാഭൂരിഭാഗവും അധികൃതര്‍ പറഞ്ഞതുകേട്ട് രഞ്ജി ട്രോഫിക്ക് വേണ്ടി ബാഡ് അണിയുകയും ചെയ്തു.

രഞ്ജി ട്രോഫിയിലും രോഹിത്തും പന്തും തങ്ങളുടെ മോശം പ്രകടനം തുടരുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിരാട് കോലിയും കെ എല്‍ രാഹലും മുഹമ്മദ് സിറാജും വീണ്ടും കളിയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ മൂന്ന് പേരെയും തേച്ച് ഒട്ടിച്ച് ക്രിക്കറ്റ് വിദഗ്ധനും മുന്‍ ഇന്ത്യന്‍ താരവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.

സ്റ്റാര്‍സ്‌പോര്‍ട്‌സിലെ തന്റെ കോളത്തിലാണ് രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്. മുഹമ്മദ് സിറാജും കോലിയും കെ എല്‍ രാഹുലും തങ്ങള്‍ക്ക് രഞ്ജി ട്രോഫി കളിക്കാനാകാത്തതിന്റെ കാരണമായി പറഞ്ഞത് പരുക്കാണെന്നാണ്. അവര്‍ ഇനി ഇത് തെളിയിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമോയെന്നാണ് ഗവാസ്‌കര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന രഞ്ജി ട്രോഫിയില്‍ നിന്നാണ് താരങ്ങള്‍ വിട്ടുനിന്നത്. വ്യാഴാഴ്ച തുടങ്ങുന്ന രഞ്ജി ട്രോഫി ടെസ്റ്റ് ടൂര്‍ണമെന്റില്‍ ഡല്‍ഹിക്ക് വേണ്ടി കോലി ഇറങ്ങുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.

The post രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്ന കോലിയെയും രാഹുലിനെയും പരിഹസിച്ച് സുനില്‍ ഗവാസ്‌കര്‍ appeared first on Metro Journal Online.

See also  ആദ്യം ഓസീസ് കളിച്ചു, പിന്നെ മഴയും; ഗാബയിൽ പരാജയഭീതിയിൽ ഇന്ത്യ, പ്രതീക്ഷ മഴയിൽ

Related Articles

Back to top button