Sports

മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി

അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. മത്സരം 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തിലെ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും പിന്നീട് ഒരു ഘട്ടത്തിലും ഇന്ത്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല

ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. 95 പന്തിൽ നിന്നാണ് ഗിൽ തന്റെ ഏഴാം ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. നിലവിൽ 99 പന്തിൽ മൂന്ന് സിക്‌സും 14 ഫോറും സഹിതം 111 റൺസുമായി ഗിൽ ക്രീസിൽ തുടരുകയാണ്

വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും അർധ സെഞ്ച്വറിയും സ്വന്തമാക്കി. 55 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറും സഹിതം 52 റൺസെടുത്ത കോഹ്ലി സ്‌കോർ 122ൽ നിൽക്കെയാണ് പുറത്തായത്. ഗില്ലും കോഹ്ലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യർ 43 പന്തിൽ 50 റൺസുമായും ക്രീസിലുണ്ട്.

The post മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്; ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി appeared first on Metro Journal Online.

See also  രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് കൂട്ടത്തകർച്ച; രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 128 റൺസ്

Related Articles

Back to top button