Kerala

ഗവർണർ കാവിവത്കരണം നടത്തുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാവിവത്കരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിനായി സർവകലാശാലകളിൽ നിയമനം നടത്തുന്നു. ആരോഗ്യ സർവകലാശാലയിൽ കുന്നുമ്മൽ മോഹനനെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്

വിഷയം ആരും ചർച്ച ചെയ്യുന്നില്ല. നിയമവിരുദ്ധമായ നിലപാടുകൾക്കെതിരെ ആവശ്യമായ നടപടിയെടുക്കും. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി വീണ്ടും നിയമിച്ചപ്പോൾ എന്തെല്ലാം ബഹളമായിരുന്നു എന്നും എംവി ഗോവിന്ദൻ ചോദിച്ചു

ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല. തോമസ് കെ തോമസിനെതിരായ കോഴ ആരോപണം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

See also  കേരളവും ഈ രാജ്യത്തിന്റെ ഭാഗമാണ്; കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Related Articles

Back to top button