Education

പിപി ദിവ്യ പോലീസിന്റെ സംരക്ഷണയിൽ

പിപി ദിവ്യ പോലീസിന്റെ സംരക്ഷണയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ദിവ്യയെ അറസ്റ്റ് ചെയ്യാൻ കേരളാ പോലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല. ദിവ്യയെ അറസ്റ്റ് ചെയ്താൽ സിപിഎമ്മിലെ ഉന്നതന്റെ ഇടപാടുകൾ അടക്കം പുറത്താകുമെന്ന ആശങ്കയാണ് പാർട്ടിക്ക്

നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ഉണ്ടെന്നൊക്കെ വെറും കണ്ണിൽ പൊടിയിടാൻ പറയുകയാണ്. മാധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിന് ജനം മറുപടി നൽകും. അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണ് എൻഎൻ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായത്

സിപിഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണ്. സാംസ്‌കാരിക നായകൻമാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. മാധ്യമപ്രവർത്തകർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിന് പോലും വിലങ്ങിടാനാണ് ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

See also  എന്നും നിനക്കായ്: ഭാഗം 16

Related Articles

Back to top button