ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമക്കിൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസ താരം സ്റ്റീവ് സ്മിത്ത്. ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യക്കെതിരെ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് സ്മിത്തിന്റെ വിരമക്കിൽ പ്രഖ്യാപനം. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു
സെമിയിൽ ഇന്ത്യക്കെതിരെ സ്മിത്ത് 73 റൺസ് നേടിയിരുന്നു. 170 ഏകദിന മത്സരങ്ങളിൽ ഓസീസിനായി ഇറങ്ങിയ താരം 43.28 ആവറേജിൽ 5800 റൺസ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും സ്വന്തമാക്കി. 28 വിക്കറ്റുകളും 90 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്
ഏകദിന ക്രിക്കറ്റ് എന്ന അധ്യായം അടക്കാൻ സമയമായി. ഓസ്‌ട്രേലിയയുടെ മഞ്ഞ ജേഴ്‌സി അണിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സ്മിത്ത് പ്രതികരിച്ചു. 2015, 2023 ഏകദിന ലോകകപ്പ് വിജയികളായ ഓസീസ് ടീമിൽ അംഗമായിരുന്നു സ്മിത്ത്. ടെസ്റ്റിലും ടി20യിലും കളി തുടരുമെന്ന് സ്മിത്ത് അറിയിച്ചിട്ടുണ്ട്. 116 ടെസ്റ്റുകളിൽ നിന്ന് 10,271 റൺസ് താരം നേടിയിട്ടുണ്ട്.
The post ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു appeared first on Metro Journal Online.