Sports

ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ

ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പരസ്യവുമായി ഓരോ ടീമുകളും രംഗത്തെത്തി കഴിഞ്ഞു. ഇതിലേറ്റവും രസകരമായി ഒടുവിൽ പുറത്തിറങ്ങിയത് ഞായറാഴ്ച നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുന്നോടിയായി ഇറക്കിയ പ്രോമോ വീഡിയോ ആണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്‌പോർട്‌സാണ് വീഡിയോ പുറത്തിറക്കിയത്

ഒരു റസ്റ്റോറന്റിൽ ഹാർദികും രോഹിതും ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. രോഹതിന്റെയും ഹാർദികിന്റെയും പക്കലുള്ള ഗ്ലാസിൽ മഞ്ഞ നിറത്തിലുള്ള ഡ്രിങ്ക്‌സുമുണ്ട്. ഇതിനിടെ രോഹിത് മുംബൈയുടെ ആദ്യ മത്സരം ആരോടാണെന്ന് ഹാർദികിനോട് ചോദിക്കുന്നു. ഉത്തരം പറയുന്നതിന് മുമ്പ് ഹാർദിക് വെയിറ്ററോട് ഇങ്ങോട്ട് വരാൻ പറയുന്നു

 

വെയിറ്റർ വന്നതോടെ രോഹിതിനോട് ഞായറാഴ്ച, സിഎസ്‌കെയോടാണ് മത്സരമെന്ന് മറുപടി. ഇത് കേട്ടതോടെ പല്ലിറുമ്മി, കട്ടക്കലിപ്പിിൽ രോഹിത് ദേഷ്യത്തോടെ കയ്യിലെ ഗ്ലാസ് ഞെരിച്ച് പൊട്ടിക്കുന്നു. ഇതോടെ ചിരിച്ച് കൊണ്ട് ഹാർദിക് വെയിറ്ററോട് അവിടെ ക്ലീൻ ചെയ്യാൻ പറയുന്നതാണ് വീഡിയോയിലുള്ളത്.

The post ആദ്യ മത്സരം ആരോടെന്ന് രോഹിത്, ചെന്നൈയോടെന്ന് ഹാർദിക്; പല്ലിറുമ്മി, ഗ്ലാസ് പൊട്ടിച്ച് ഹിറ്റ്മാൻ appeared first on Metro Journal Online.

See also  ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാമിലേക്ക്; വെളിപ്പെടുത്തലുമായി സഹതാരം

Related Articles

Back to top button