Government
നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ : എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ച 65 വയസ് തികയാത്ത ആരോഗ്യവാന്‍മാരായിരിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2701029.