Education
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി; മൂന്നര കിലോ സ്വർണം കവർന്നു

മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിൽ രാത്രിയാണ് കവർച്ച നടന്നത്. എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ച് വീഴ്ത്തിയാണ് കവർച്ച
ജൂബിലി ജംഗ്ഷന് സമീപത്ത് വെച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തിയത്. പരുക്കേറ്റ യൂസഫും ഷാനവാസും ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഡ്രൈവർ അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. ആക്രമിച്ച മൂന്ന് പേരും മുഖംമൂടിയും ധരിച്ചിരുന്നു.
The post പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി; മൂന്നര കിലോ സ്വർണം കവർന്നു appeared first on Metro Journal Online.