Sports

ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ല; ചിന്നസ്വാമി അപകടത്തിൽ അനുശോചനം അറിയിച്ച് കോഹ്ലി

ഐ പി എൽ കിരീടം നേടിയ ടീമിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആർ സി ബിയുടെ പ്രസ്താവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നും കുറിച്ചു.

ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവൻ നഷ്ടമായതിൽ അതിയായ ദുഖമുണ്ടെന്നും ആർ സി ബി വാർത്താക്കുറിപ്പിൽ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകട വിവരം അറിഞ്ഞപ്പോൾതന്നെ പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശം അനുസരിച്ച് ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കിയെന്നും ആർ സി ബി വിശദീകരിച്ചു.

സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ മരിച്ചിട്ടും അകത്ത് വിജയം ആഘോഷിച്ച വിരാട് കോലിയുടെയും സംഘത്തിന്റെയും നപടി വിമർശനത്തിന് ഇടയാക്കിയിരുന്നു. ആരാധകരുടെ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെ ആർസിബി ട്രോഫി പരേഡ് റദ്ദാക്കി. എന്നാൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ച ആഘോഷപരിപാടിയുമായി ടീം മുന്നോട്ടുപോയിരുന്നു.

The post ദുരന്തത്തെ കുറിച്ച് പറയാൻ വാക്കുകളില്ല; ചിന്നസ്വാമി അപകടത്തിൽ അനുശോചനം അറിയിച്ച് കോഹ്ലി appeared first on Metro Journal Online.

See also  2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ

Related Articles

Back to top button