Sports

കുൽദീപ് യാദവ് വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്ത് വൻഷിക

ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വൻഷികയാണ് വധു. ലക്‌നൗവിൽ ഇവരുടെ വിവാഹ നിശ്ചയം നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

എൽഐസി ഉദ്യോഗസ്ഥയായ വൻഷിക കാൺപൂർ സ്വദേശിയാണ്. കുൽദീപും വൻഷികയും തമ്മിലുള്ള മോതിരം മാറൽ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റിങ്കു സിംഗും യുപിയിലെ സഹ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ശേഷം വിവാഹം നടത്താനാണ് തീരുമാനം. പരമ്പരക്കായി കുൽദീപ് അടുത്താഴ്ച ഇംഗ്ലണ്ടിലേക്ക് തിരിക്കും.

See also  ഗില്ലിന് സെഞ്ച്വറി, കോഹ്ലിക്കും ശ്രേയസ്സിനും അർധസെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം

Related Articles

Back to top button