Sports

സ്‌പെയിനിനെ വീഴ്ത്തി രാജകീയ വാഴ്ച; യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്

യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്. കലാശപ്പോരിൽ സ്‌പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് പോർച്ചുഗലിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്‌പെയിനിന്റെ ഒരു കിക്ക് പോർച്ചുഗൽ ഗോളി തടഞ്ഞതോടെയാണ് കിരീടം റൊണാൺഡോയ്ക്കും സംഘത്തിനും ഒപ്പമായത്

നിലവിലെ ചാമ്പ്യൻമാരായ സ്‌പെയിനിന്റെ യുവനിരയെ വെട്ടിവീഴ്ത്തിയാണ് പോർച്ചുഗൽ കപ്പുമായി പോകുന്നത്. സ്പാനിഷ് താരം അൽവാരോ മൊറാട്ടോയുടെ കിക്കാണ് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റ തടഞ്ഞിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 21ാം മിനിറ്റിൽ സുബി മെൻഡിയുടെ ഗോളിലൂടെ സ്‌പെയിനാണ് മുന്നിലെത്തിയത്

നാല് മിനിറ്റിന് പുറകെ ന്യൂനോ മെൻഡസിന്റെ തകർപ്പൻ ഷോട്ടിലൂടെ പോർച്ചുഗൽ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് മൈക്കൽ ഒയാർ സബാൽ സ്‌പെയിനിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ 61ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ പോർച്ചുഗൽ വീണ്ടും സമനില പിടിച്ചു

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 120 മിനിറ്റിന് ശേഷവും 2-2 എന്ന തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2019ലെ നേഷൻസ് ലീഗ് കിരീടവും 2016ലെ യൂറോ കിരീടവും റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ സ്വന്തമാക്കിയിരുന്നു

See also  രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

Related Articles

Back to top button