Sports

കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളിൽ ഇംഗ്ലണ്ടിനെ തകർത്ത് ആഫ്രിക്കൻ രാജ്യമായ സെനഗൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെനഗലിന്റെ ജയം. ഫുട്‌ബോൾ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ മാറി

ഇംഗ്ലണ്ടാണ് മത്സരത്തിൽ ആദ്യം ലീഡ് പിടിച്ചത്. ഏഴാം മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന് ഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ 40ാം മിനിറ്റിൽ ഇസ്മായിലിയ സറിലൂടെ സെനഗൽ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും 1-1 സമനില പാലിച്ചു

എന്നാൽ രണ്ടാം പകുതിയിൽ കലി മാറി. 62ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഹബീബ് ഡയാറ ഗോൾ നേടിയതോടെ സെനഗൽ 2-1ന് മുന്നിലെത്തി. ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിൽ ഷെയ്ഖ് സബാലി സെനഗലിന്റെ ഗോൾ പട്ടിക തികച്ചു.

The post കെയ്‌നും സംഘവും തവിടുപൊടി; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി സെനഗൽ appeared first on Metro Journal Online.

See also  ചാമ്പ്യന്‍സ് ട്രോഫി: ടീമില്‍ മാറ്റം വരുത്താന്‍ അവസരം; എന്നിട്ടും അവരെ ഒഴിവാക്കാന്‍ തീരുമാനമില്ല

Related Articles

Back to top button