Kerala

എൽഡിഎഫ് വിടില്ല, മുന്നണിയിൽ തൃപ്തർ; തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ കേരളാ കോൺഗ്രസ് എം

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കേരളാ കോൺഗ്രസ് എം. ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോര മേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് കൂടുതൽ സീറ്റുകൾ കേരളാ കോൺഗ്രസ് എം ലക്ഷ്യമിടുന്നത്. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

പഞ്ചായത്തുകളിൽ സീറ്റ് വർധിക്കുന്നത് അനുസരിച്ച് കേരള കോൺഗ്രസിന് പ്രാധാന്യം വേണമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫ് വിടില്ല. മുന്നണി മാറ്റം നിലവിൽ പ്രായോഗികമല്ല. എൽഡിഎഫിൽ കേരളാ കോൺഗ്രസ് എം തൃപ്തരാണെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

The post എൽഡിഎഫ് വിടില്ല, മുന്നണിയിൽ തൃപ്തർ; തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ കേരളാ കോൺഗ്രസ് എം appeared first on Metro Journal Online.

See also  ഒടുവിൽ മുഖ്യമന്ത്രി വഴങ്ങി: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ടു

Related Articles

Back to top button