Sports

കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നൽകണമെന്ന വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി; ബിസിസിഐക്ക് കനത്ത തിരിച്ചടി

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സ് കേരളാ ടീമിന് ബിസിസിഐ 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. ബിസിസിഐ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി വിധി. ഒരു സീസൺ കളിച്ച ടസ്‌കേഴ്‌സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയത്

നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്‌കേഴ്‌സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിന് പിന്നാലെ വിഷയം കോടതിയിൽ എത്തിയത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയ ബിസിസിഐക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിടുകയായിരുന്നു

കേരളാ ടസ്‌കേഴ്‌സിനെ പുറത്താക്കിയതിനെതിരെ അന്നത്തെ ചില ബോർഡ് അംഗങ്ങൾ തന്നെ ബിസിസിഐയിൽ രംഗത്തുവന്നിരുന്നു. എന്നാൽ എതിർപ്പ് വകവെക്കാതെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹർ തീരുമാനമെടുക്കുകയായിരുന്നു.

See also  വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

Related Articles

Back to top button