Sports

യുവതിയുടെ പരാതി: ബംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമ കേസ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമായ യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.

പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഇന്ദിരാപുരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോർട്ടലിലാണ് യുവതി പരാതി നൽകിയത്. യാഷുമായി അഞ്ച് വർഷമായി അടുത്ത ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

നിരവധി പെൺകുട്ടികളെ യാഷ് ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോൾ യാഷ് മർദിച്ചതായും പരാതിയിൽ പറയുന്നു.

The post യുവതിയുടെ പരാതി: ബംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈംഗികാതിക്രമ കേസ് appeared first on Metro Journal Online.

See also  എല്ലാ അവസാനങ്ങൾക്കും ഒരു തുടക്കമുണ്ടാകും: ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അശ്വിൻ

Related Articles

Back to top button