Sports

മാഞ്ചസ്റ്റർ ടെസ്റ്റിൽ ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മൂന്ന് മാറ്റങ്ങൾ

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. കരുൺ നായർക്ക് പകരം സായ് സുദർശൻ ടീമിലെത്തി. പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരമായി ഷാർദൂൽ താക്കൂറും ആകാശ് ദീപിന് പകരം അൻഷുൽ കാംബോജിയും പ്ലേയിംഗ് ഇലവനിലെത്തി

ടെസ്റ്റിന്റെ ആദ്യ ദിനം മഴ എത്തിയേക്കുമെന്നാണ് ആശങ്ക. രണ്ടാം സെഷനിലും മൂന്നാം സെഷനിലും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ് മാഞ്ചസ്റ്ററിലുള്ളത്. മൂന്നാം ടെസ്റ്റിലെ പരാജയത്തോടെ 1-2ന് പിന്നിലാണ് പരമ്പരയിൽ ഇന്ത്യ. പരമ്പര നഷ്ടപ്പെടാതിരിക്കാൻ മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

ഇന്ത്യൻ ടീം; യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദൂൽ താക്കൂർ, അൻഷുൽ കാംബോജ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര

See also  ഡ്രസിംഗ് റൂമിലെ സംസാരം അവിടെ കഴിയണം; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍

Related Articles

Back to top button