അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ, വിവാഹനിശ്ചയം കഴിഞ്ഞു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. വിവാഹ നിശ്ചയം മുംബൈയിൽ നടന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ആണ് രവി ഘായി.
ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ബ്രൂക്ക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈയിൽ സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
ചടങ്ങിന് ശേഷമാണ് മാധ്യമങ്ങൾക്ക് വാർത്ത ലഭിക്കുന്നത്. പൊതുവേദികളിൽ അത്ര സുപരിചിതയല്ല സാനിയ ചന്ദോക്ക്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എൽഎൽപിയുടെ ഡയറക്ടറാണ് സാനിയ.
The post അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ, വിവാഹനിശ്ചയം കഴിഞ്ഞു appeared first on Metro Journal Online.