Sports

ഏഷ്യാ കപ്പിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, ഗിൽ വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായും ടീമിലെത്തി

അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിംഗ് എന്നിവരാണ് ബാറ്റർമാരായി ടീമിലെത്തിയത്. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ഔൾ റൗണ്ടർമാരാണ്. സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ പേസർമാരായി ടീമിലെത്തി

ടീമിലിടം നേടുമെന്ന് കരുതിയ യശസ്വി ജയ്‌സ്വാളിനും ശ്രേയസ് അയ്യർക്കും സീറ്റില്ല. ടി20 ഫോർമാറ്റിലുള്ള ഏഷ്യാ കപ്പ് ടൂർണമെന്റ് യുഎഇയിലാണ് ഇത്തവണ നടക്കുന്നത്. സെപ്റ്റംബർ 9നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫൈനൽ 28ന് നടക്കും.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിംഗ്‌

See also  പരുക്ക് പറ്റിയതായി അഭിനയിച്ചത് ഫിസിയോ പറഞ്ഞിട്ട്

Related Articles

Back to top button