Kerala

തിരുവനന്തപുരത്ത് സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. കുന്നത്തുകാല്‍ യുപിഎസിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കൈയ്ക്കും നെറ്റിയിലുമാണ് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു. ചായ്‌ക്കോട്ടുകോണം സ്വദേശി അരുണ്‍ കൃഷ്ണനാണ് മരിച്ചത്. 26വയസായിരുന്നു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് കാറിലിടിച്ച ശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ബസ് നിന്നത്.

പൊലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് കാര്‍ വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. അരുണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

See also  നാടിന്റെ തീരാനോവായ ദുരന്തത്തിന് ഇന്ന് ഒരു വയസ്; ദുരന്തഭൂമിയിൽ ഇന്ന് സർവമത പ്രാർഥനയും അനുസ്മരണവും

Related Articles

Back to top button