Sports

സഞ്ജു ഇതുവരെ പോയില്ല, പക്ഷേ ദ്രാവിഡ് ടീം വിട്ടു; രാജസ്ഥാൻ റോയൽസിൽ നാടകീയ സംഭവങ്ങൾ

ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ രാജസ്ഥാൻ റോയൽസ് പരിശീലകൻ രാഹുൽ ദ്രാവിഡ് ടീം വിട്ടു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ് വിട്ടത്. ഇതോടെ 2026 ഐപിഎല്ലിൽ പുതിയ പരിശീലകന് കീഴിലാകും ടീം ഇറങ്ങുക

കുറച്ച് വലിയ ചുമതല ദ്രാവിഡിന് ഓഫർ ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചതായി രാജസ്ഥാൻ റോയൽസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അടുത്ത സീസണിൽ രാജസ്ഥാനിൽ കളിക്കാനില്ലെന്ന് സഞ്ജു സാംസണും ടീമിനെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിനായി രംഗത്തുണ്ട്

സഞ്ജുവിന്റെ ഫ്രാഞ്ചൈസി മാറ്റ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് നാടകീയമായി രാഹുൽ ദ്രാവിഡ് ടീം വിട്ടത്. കഴിഞ്ഞ സീസണിൽ ദ്രാവിഡ് നടപ്പാക്കിയ പല പരിഷ്‌കാരങ്ങളിലും സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.

The post സഞ്ജു ഇതുവരെ പോയില്ല, പക്ഷേ ദ്രാവിഡ് ടീം വിട്ടു; രാജസ്ഥാൻ റോയൽസിൽ നാടകീയ സംഭവങ്ങൾ appeared first on Metro Journal Online.

See also  ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സൺ അന്തരിച്ചു

Related Articles

Back to top button