Sports

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടി പോളണ്ടിന്‍റെ എട്ടാം സീഡ് ഇഗ സ്വിയാടെക്ക്. അമെരിക്കൻ താരം അമാൻഡ് അനിസിമോവയെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇഗ കന്നി കിരീട നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 6-0, 6-0 എന്ന സ്കോറിനാണ് ഇഗയുടെ വിജയം. ലോക ഒന്നാം നമ്പർ താരം ആര‍്യാന സബലേങ്കയെ സെമിയിൽ തോൽപ്പിച്ച അനിസിമോവയ്ക്ക് ഫൈനൽ മത്സരത്തിൽ സ്വിയാടെക്കിനോട് വിജയിക്കാനായില്ല. ഇഗയുടെ ആറാം ഗ്രാൻഡ്സ്‌ലാം നേട്ടമാണിത്.

See also  ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്ത് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Related Articles

Back to top button