Sports

ഇത് നിനക്ക് വേണ്ടിയുള്ളതാണ്; വിക്കറ്റ് നേട്ടം ഡിയാഗോ ജോട്ടക്ക് സമർപ്പിച്ച് മുഹമ്മദ് സിറാജ്


കാറപകടത്തിൽ മരിച്ച പോർച്ചുഗലിന്റെ ലിവർപൂൾ താരം ഡിയാഗോ ജോട്ടക്ക് ആദരമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു സിറാജിന്റെ ആദരം. സ്മിത്തിനെ പുറത്താക്കിയ ശേഷം ആകാശത്തേക്ക് നോക്കിയ സിറാജ് ജോട്ടയുടെ ജേഴ്‌സി നമ്പറായ 20 എന്ന ആംഗ്യം കൈ കൊണ്ട് കാണിക്കുകയായിരുന്നു ജോട്ടക്ക് ക്രിക്കറ്റ് മത്സരത്തിനിടെ ആദരം അർപ്പിച്ച സിറാജിന്റെ ചിത്രം ഇംഗ്ലീഷ് പ്രീമിയർ ലീഗും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചു. ജൂലൈ 3ന് സ്‌പെയിനിലെ സമോറ നഗരത്തിൽ നടന്ന കാറപടകത്തിലാണ് ജോട്ടയും സഹോദരനും മരിച്ചത് ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയുമായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

See also  ചെറുത്തുനിൽപ്പിന്റെ വിജയഗാഥ: ജമ്മു കാശ്മീരിനെതിരെ സമനില പിടിച്ച് കേരളം രഞ്ജി സെമിയിൽ

Related Articles

Back to top button