Kerala

കുളിക്കുന്നതിനിടെ കുളിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണു; യുവാവിന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞ് വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടിൽ അയ്യപ്പന്റെ മകൻ ബൈജു(49) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം

വീടിനോടു ചേർന്ന് പുറത്തുള്ള ശുചിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ബൈജു. കനത്ത മഴയിൽ ശുചിമുറിയുടെ ഭിത്തികൾ തകർന്ന് ബൈജുവിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. അപകടസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല

അടുത്ത വീട്ടിൽ ജോലി ചെയ്യുന്നവർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്. അഗ്നിരക്ഷാ സേനയെത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ബൈജുവിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  20ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button