Sports

ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂളിന്റെ പോർച്ചുഗൽ താരം ഡിയോഗോ ജോട്ട(28) കാറപകടത്തിൽ മരിച്ചു. സ്‌പെയിനിലെ സമോറയിൽ വെച്ചുണ്ടായ അപകടത്തിലാണ് താരം മരിച്ചത്. ജോട്ടയുടെ സഹോദരൻ ആന്ദ്രെ സിൽവയും കാറിലുണ്ടായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു ഇവർ സഞ്ചരിച്ചിരുന്ന ലംബോർഗിനി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. കഴിഞ്ഞ മാസമാണ് ജോട്ട വിവാഹിതനായത്. 2020ലാണ് ജോട്ട ലിവർപൂളിലെത്തുന്നത്. 182 കളികളിൽ നിന്നായി 65 ഗോളുകളും 22 അസിസ്റ്റുകളും നേടി. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.

See also  സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്; ബിസിസിഐയുമായി ചർച്ച നടത്തി

Related Articles

Back to top button