Kerala

ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്: പരാതിക്കാരന്‍ അറസ്റ്റിൽ, വെളിപ്പെടുത്തൽ വ്യാജമെന്ന് എസ്‌ഐടി

ധർമസ്ഥല കേസിൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് എസ്‌ഐടി. ക്ഷേത്ര നഗരത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ ക്ഷേത്രം ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സിഎൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണവും പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

അതേസമയം ധർമസ്ഥളയിൽ മകളെ കാണാതായെന്ന് പരാതി നൽകിയ സുജാത ഭട്ട് ഇത് തിരുത്തി രംഗത്തുവന്നു. തനിക്ക് അനന്യ ഭട്ട് എന്ന മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് പരാതി നൽകിയതെന്നുമാണ് ഇവർ ഇപ്പോൾ പറയുന്നത്.

The post ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്: പരാതിക്കാരന്‍ അറസ്റ്റിൽ, വെളിപ്പെടുത്തൽ വ്യാജമെന്ന് എസ്‌ഐടി appeared first on Metro Journal Online.

See also  സൈബർ ആക്രമണം തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button