ഇടയ്ക്ക് വില്ലനാകണം, ജോക്കറാകണം; മോഹൻലാലിനോട് ഉപമിച്ച് സഞ്ജു, വൈറലായി വാക്കുകൾ

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിക്കാത്തതിന് പിന്നാലെ വൈറലായി സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ. മത്സരത്തിന് മുന്നോടിയായി സഞ്ജു സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ സംഭാഷണമാണ് ശ്രദ്ധേയമായത്.
തന്റെ കരിയറിനെ മോഹൻലാലുമായി ഉപമിച്ച് കൊണ്ടായിരുന്നു സഞ്ജുവിന്റെ മറുപടി. കരിയറിൽ വ്യത്യസ്ത വേഷങ്ങളുമായി പൊരുത്തപ്പെടാൻ മോഹൻലാൽ പ്രചോദനമായിട്ടുണ്ട്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന ബാറ്റിംഗ് പൊസിഷൻ ഏതാണെന്നായിരുന്നു മഞ്ജരേക്കറുടെ ചോദ്യം
അടുത്തിടെ നമ്മുടെ ലാലേട്ടൻ, മോഹൻലാൽ, കേരളത്തിൽ നിന്നുള്ള നടൻ, അദ്ദേഹത്തിന് രാജ്യത്തെ ഏറ്റവും വളരെ വലിയ അവാർഡ് ലഭിച്ചു. കഴിഞ്ഞ 30, 40 വർഷമായി അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നു. കഴിഞ്ഞ 10 വർഷമായി ഞാൻ എന്റെ രാജ്യത്തിന് വേണ്ടിയും കളിക്കുന്നു. അതിനാൽ ഒരു നായക വേഷം മാത്രമേ ചെയ്യാനാകൂ എന്ന് എനിക്ക് പറയാനാകില്ല
ഇടയ്ക്ക് വില്ലൻ ആകണം, ഇടയ്ക്ക് ജോക്കർ ആകണം. അതായത് എല്ലാ രീതിയിലും കളിക്കണം. ഓപണറായി ഞാൻ റൺസ് നേടിയിട്ടുണ്ട്. ടോപ് 3യിൽ ഞാൻ മികച്ചവനാണ് എന്ന് മാത്രം പറയാനാകില്ല. ഇതും പരീക്ഷിച്ച് നോക്കട്ടെ, എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ