Sports

റിഷഭ് പന്തും കരുൺ നായരുമില്ല; വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ട് പരമ്പരയിൽ തിളങ്ങാതിരുന്ന കരുൺ നായർക്ക് ടീമിലെ സ്ഥാനം നഷ്ടമായി. ദേവ്ദത്ത് പടിക്കലും അക്‌സർ പട്ടേലും ടീമിലെത്തി. 

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള 15 അംഗ ടീമിനെയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ പ്രഖ്യാപിച്ചത്. പരുക്കിനെ തുടർന്ന് റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പർ. തമിഴ്‌നാട് താരം എൻ ജഗദീശനും വിക്കറ്റ് കീപ്പറായി ടീമിലിടം നേടി

സ്പിന്നർമാരായ ജഡേജയെയും അക്‌സർ പട്ടേലിനെയും കൂടാതെ വാഷിംഗ്ടൺ സുന്ദറും കുൽദീപ് യാദവും സ്‌ക്വാഡിലുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസ് വിഭാഗത്തെ നയിക്കുന്നത്.

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, എൻ ജഗദീശൻ, കുൽദീപ് യാദവ്‌
 

See also  295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

Related Articles

Back to top button