Sports

മഹാരാഷ്ട്രയെ 239 റൺസിന് എറിഞ്ഞിട്ട് കേരളം; എം ഡി നിധീഷിന് 5 വിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഒന്നാമിന്നിംഗ്‌സിൽ 239 റൺസിന് പുറത്തായി. എംഡി നിധീഷിന്റെയും എൻ ബേസിലിന്റെയും തകർപ്പൻ ബൗളിംഗാണ് മഹാരാഷ്ട്രയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. നിധീഷ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബേസിൽ മൂന്ന് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി

ഏഴിന് 179 റൺസ് എന്ന നിലയിലാണ് മഹാരാഷ്ട്ര രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ഇന്ന് 60 റൺസ് കൂടി കൂട്ടിച്ചേർക്കാനെ അവർക്ക് സാധിച്ചുള്ളു. ഇന്നുച്ച വരെയുള്ള മത്സരം തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. 91 റൺസെടുത്ത റിതുരാജ് ഗെയ്ക്ക് വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്‌കോറർ

ജലജ് സക്‌സേന 49 റൺസെടുത്തു. ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിൽ പതറിയ മഹാരാഷ്ട്രയെ ജലജും റിതുരാജും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. വിക്കി ഓട്‌സ്വാൾ 38 റൺസും രാമകൃഷ്ണ ഘോഷ് 31 റൺസുമെടുത്തു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രൻ പൂജ്യത്തിനും ബാബ അപരാജിത് 6 റൺസിനും വീണു. 27 റൺസുമായി രോഹൻ കുന്നുമ്മലാണ് ക്രീസിൽ. സഞ്ജു സാംസണാകും അടുത്തതായി ക്രീസിലെത്തുക.
 

See also  രോഹിത്തിന് ക്യാപ്റ്റന്‍സിയിലെ വിജയതാളം നഷ്ടപ്പെട്ടു; മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് അറിയാം

Related Articles

Back to top button