Kerala

പുൽപ്പള്ളിയിലെ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയതിൽ ആരോപണവിധേയനായ പഞ്ചായത്തംഗം ജീവനൊടുക്കി

വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. 

വീട്ടിൽ നിന്ന് മദ്യവും സ്‌ഫോടക വസ്തുവും കണ്ടെത്തിയതിനെ തുടർന്ന് തങ്കച്ചന് 16 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു. സ്‌ഫോടക വസ്തുവും മദ്യവും മറ്റൊരാൾ വീട്ടിൽ കൊണ്ടുവെച്ചതാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ജോസ് അടക്കമുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. 

ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ കുളത്തിലാണ് ജോസിനെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം ജോസിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
 

See also  ആലപ്പുഴ എക്‌സ്പ്രസിൽ നിന്നും വേർപ്പെടുത്തി അറ്റകുറ്റപ്പണിക്ക് എത്തിച്ച കോച്ചിൽ സ്ത്രീയുടെ മൃതദേഹം

Related Articles

Back to top button