Sports

സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ഏകദിനത്തിൽ 54 റൺസ് എടുത്തു നിൽക്കവെയാണ് കോഹ്ലി ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് റൺവേട്ടയിൽ രണ്ടാമനായത്. 380 ഇന്നിംഗ്‌സിൽ നിന്ന് 14,234 റൺസാണ് സംഗക്കാര നേടിയത്. സിഡ്‌നിയിൽ 74 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിക്ക് നിലവിൽ 14,255 റൺസായി. 

കോഹ്ലിക്ക് മുന്നിൽ ഇനി ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ മാത്രമാണുള്ളത്. 452 ഇന്നിംഗ്‌സിൽ നിന്ന് 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗ് 13,704 റൺസുമായി നാലാമതും ശ്രീലങ്കൻ മുൻ നായകൻ സനത് ജയസൂര്യ 13,439 റൺസുമായി അഞ്ചാമതുമുണ്ട്. 

ഏകദിനത്തിലും ടി20യിലും കൂടി ഒന്നിച്ചെടുത്താൽ ഏറ്റവുമധികം റൺസ് നേടിയ താരം നിലവിൽ കോഹ്ലിയാണ്. 18,443 റൺസാണ് കോഹ്ലിക്കുള്ളത്. ടി20യിൽ 4188 റൺസും ഏകദിനത്തിൽ 14,255 റൺസും. സച്ചിൻ ഒരേയൊരു ടി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിൽ 10 റൺസിന് പുറത്തായിരുന്നു.
 

See also  രോഹിതും ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിനില്ല; പെർത്തിൽ ഇന്ത്യയിറങ്ങുക ബുമ്രയുടെ ക്യാപ്റ്റൻസിയിൽ

Related Articles

Back to top button