Sports

ലോകകിരീടം നേടിയ വനിതാ ടീമിന് സർപ്രൈസ് സമ്മാനം; പ്രഖ്യാപിച്ചത് സൂറത്തിലെ വജ്രവ്യാപാരി

വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനപ്പെരുമഴ. ലോകകപ്പ് ജേതാക്കളെന്ന നിലയിൽ ഐസിസി 40 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. കൂടാതെ ബിസിസിഐ 51 കോടി രൂപയും ലോകകപ്പ് ജേതാക്കൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൂകൂടാതെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരിയും ടീമിന് ഒരു സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചു

ശ്രീ രാമകൃഷ്ണ എക്‌സ്‌പോർട്‌സ്(എസ്ആർകെ) എന്ന വജ്രാഭരണ കമ്പനിയുടെ മേധാവിയും രാജ്യസഭാ എംപിയുമായ ഗോവിന്ദ് ധോലാക്കിയ ആണ് സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. വനിതാ താരങ്ങൾക്ക് ഓരോരുത്തർക്കും അവരുടെ അഭിരുചിക്കിണങ്ങിയ വജ്രാഭരണം വീതം നൽകും. കൂടാതെ ഓരോ സോളാർ പാനലും സമ്മാനമായി നൽകും

ശതകോടി ഇന്ത്യക്കാരുടെ ഹൃദയമാണ് ഇന്ത്യൻ വനിതാ ടീം കവർന്നതെന്നും അവരുടെ പോരാട്ടവീര്യം വരും തലമുറക്ക് പ്രോത്സാഹനമാണെന്നും ധോലാക്കിയ പറഞ്ഞു. ഓരോ താരത്തിന്റെയും അഭിരുചിക്കിണങ്ങിയ വജ്രാഭരണങ്ങൾ തയ്യാറാക്കും. ഇതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് അവർക്ക് തെരഞ്ഞെടുക്കാം.
 

See also  ഏഷ്യാ കപ്പിൽ ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, ഗിൽ വൈസ് ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ

Related Articles

Back to top button