Sports

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു; പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴാണ് ഇടിമിന്നലിനെയും മഴയെയും തുടർന്ന് മത്സരം നിർത്തിവെച്ചത്. 

16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ. മഴ ശക്തമായി തുടർന്നതിനാൽ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ടി20 പരമ്പര വിജയമാണിത്.
 

See also  ഒരുപാട് ഓടിയതല്ലേ…ഇനി കുറച്ച് വിശ്രമിക്ക്; തിലക്കിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു

Related Articles

Back to top button