ദേശീയ ടീമിലെത്തണോ, ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം; രോഹിതിനോടും കോഹ്ലിയോടും ബിസിസിഐ

തുടർന്നും ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും ബിസിസിഐയുടെ നിർദേശം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർദേശം. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇരു താരങ്ങളും നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്
ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധനാണെന്ന് രോഹിത് ശർമ അറിയിച്ചിട്ടുണ്ട്. അതേസമയം കോഹ്ലി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കായികക്ഷമത നിലനിർത്താനായാണ് ഇരുവരോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ നിർദേശിച്ചതെന്നാണ് വിവരം
ഇതിന് മുമ്പും ഇരു താരങ്ങൾക്കും ബിസിസിഐ സമാനമായ നിർദേശം നൽകിയിരുന്നു. ഓസീസിനെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അന്ന് നിർദേശം നൽകിയത്.



