Sports

ജയ്‌സ്വാൾ പുറത്ത്; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ്

കൊൽക്കത്ത ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിൽ. 12 റൺസെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായത്. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് 159 റൺസിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ അമിത പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്‌സ് കൊണ്ടുപോയത്

20 ഓവറിലാണ് ഇന്ത്യ 37 റൺസെടുത്തത്. 13 റൺസുമായി കെഎൽ രാഹുലും 6 റൺസുമായി വാഷിംഗ്ടൺ സുന്ദറുമാണ് കളി നിർത്തുമ്പോൾ ക്രീസിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനേക്കാൾ 122 റൺസ് പിന്നിലാണ് ഇന്ത്യ. നേരത്തെ ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്

വിക്കറ്റ് നഷ്ടമില്ലാതെ 57 റൺസ് എന്ന മികച്ച നിലയിൽ നിന്നുമാണ് ദക്ഷിണാഫ്രിക്ക 159ന് പുറത്തായത്. ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതവും അക്‌സർ പട്ടേൽ ഒരു വിക്കറ്റുമെടുത്തു.
 

See also  ശ്രേയസ് അയ്യർ ഡബിൾ ഹാപ്പി; ഐപിഎൽ ചരിത്രത്തിലെ മൂല്യമേറിയ താരം: പഞ്ചാബ് സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്

Related Articles

Back to top button